ഭൗമ ദിനത്തിനായി ആയുർവേദത്തിന്റെ സംഭാവന വൃക്ഷായുർവേദം

 


വൃക്ഷായുർവേദം

ആയുർവേദത്തിൻ്റെ ഉപശാഖയാണ് വൃക്ഷായുർവേദം.

 🔹 ശാലിഹോത്രനാണ് -400 B.C ൽ

വൃക്ഷായുർവേദത്തിൻ്റെ പ്രാമാണിക ഗ്രന്ഥം രചിച്ചത്.

🔹 സുരപാലൻ - A.D 1000 

🔹സുരപാലൻ്റെ വൃക്ഷായുർവേദത്തിൻ്റെ ഇന്ന് ലഭ്യമായ എക താളിയോല പ്രതി ഓക്സ്ഫോർഡ് സർവകലാശാലയില്ലാണ് സൂക്ഷിച്ചിരിക്കുന്നത്‌.

🔸 പ്രധാന പരാമർശങ്ങൾ

🔹 മണ്ണിനെ പറ്റിയുള്ള വിവരങ്ങൾ

🔹 എങ്ങനെ വിളകളെ സംരക്ഷിക്കാം

🔹 plant propagation

🔹സുഗന്ധമില്ലാത്ത പുഷ്പ്പങ്ങൾക്ക് എങ്ങനെ സുഗന്ധമുണ്ടാക്കാമെന്നും,

🔹എത് ഋതുവിലും എങ്ങനെ പുഷ്പങ്ങൾ ഉണ്ടാക്കാമെന്നും

🔹 വള്ളി ചെടിയെ എങ്ങനെ മരമാക്കാമെന്നും, 🔹വളർച്ച മുരടിച്ചവയെ വളർത്തുവാനും, 🔹കീടനിയന്ത്രണം എങ്ങനെ നടത്താമെന്നും , 🔹കൂടുതൽ ഫലമൂലാദികൾ എങ്ങനെ ഉല്പാദിക്കാമെന്നുമെല്ലാമുള്ള രീതിവിധാനങ്ങൾ

🔹 ജലസേചനവും പരിപാലനവും

🔹 ഹോർട്ടികൾച്ചർ 


🔸 വൃക്ഷായുർവേദത്തിലെ പ്രധാന ഗ്രന്ഥങ്ങൾ ആണ്..

  1.   അഥർവവേദം
  2. അഗ്നി പുരാണം
  3. ബ്രഹത്സംഹിത
  4. ശാർങദര പദ്ധതി
  5. കൃഷി സുക്തി
  6. അമരകോശം
  7. കൃഷി പ്രസാരണ
  8. അർത്ഥശാസ്ത്രം
  9. ധന്വന്തരി നിഘണ്ടു
  10. രാജനിഘണ്ടു
  11. ഭാവപ്രകാശനിഘണ്ടു എന്നിവ.

 കുറച്ച് ഉദാഹരണങ്ങൾ:
 അഗ്നി പുരാണത്തിൽ നിന്നും 

🔹ഇത്തിമരം ഗൃഹത്തിൻ്റെ ഉത്തര ഭാഗത്തുണ്ടാകുന്നത് ശുഭമാകുന്നു.പേരാൽ കിഴക്കുഭാഗത്തും,മാവ് തെക്ക് ഭാഗത്തും, അരയാൽ മരം പടിഞ്ഞാറു ഭാഗത്തും ഉത്തമമാണ്. മുള്ളുള്ള മരങ്ങൾ ഗൃഹത്തിൻ്റെ സമീപത്തായി തെക്കുവശത്തു തനിയെ ഉണ്ടാകുന്നത് നന്ന്. ഉദ്യാനം ഗൃഹ സമീപത്തായിരിക്കണം. 

🔹ചോതി, അത്തം, രോഹിണി, തിരുവോണം, മൂലം എന്നീ നക്ഷത്രങ്ങൾ വൃക്ഷങ്ങൾ വെപ്പാൻ നല്ലവയത്രേ. 

🔹ജലാശയം നിർമ്മിക്കുന്നതിന്നു ചതയവും, ഉത്രം, ഉത്രാടം, ഉത്രട്ടാതി ഇവയും നല്ല നാളുകളാണ്. വരുണനേയും, വിഷ്ണുവിനേയും, പർജ്ജന്യനേയും പൂജിച്ചിട്ടു വേണം ജലാശയം നിർമ്മിപ്പാൻ.

🔹വൃക്ഷങ്ങൾ വെയ്ക്കുന്നതിൻ്റെ അകലം ഇരുപത് കോലാണ് ഉത്തമം. പതിനാറുകോലകലം വിടുന്നത് മദ്ധ്യമമത്രേ. ഒരു വൃക്ഷത്തിൽ നിന്നു മറ്റൊരു വൃക്ഷത്തിന്നുള്ള അകലം, എത്ര ചുരുങ്ങിയാലും പന്ത്രണ്ടു കോലെങ്കിലും ഉണ്ടായിരിക്കണം.

🔹 മൂന്നുതരത്തിലുള്ള ഭൂമിയെ പറ്റി പറയുന്ന സ്ഥലത്തായി ഓരോ ദോഷത്തിനും കോപം കൊണ്ട് മരങ്ങളിൽ വരുന്ന അസുഖങ്ങളെ പറ്റിയും അതിനുവേണ്ട ചികിത്സകളെ പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

🔹 ജാഗലം

🔹 ആനൂപം

🔹സാധാരണം എന്നിങ്ങനെ മൂന്നായിട്ടാണ് ഭൂമിയെ തരംതിരിച്ചിരിക്കുന്നത് ഇതിൽ ജാഗലം വാത ദോഷ പ്രാധാന്യമുള്ളതും   ആനൂപം കഫ പ്രധാനമായതും, സാധാരണം പിത്ത ദോഷത്തിന് പ്രാധാന്യം ഉള്ളതുമാണ്.

🔹 ഈ ദോഷത്തിന് പ്രാധാന്യമനുസരിച്ച് അവിടെ ഉള്ള മരങ്ങൾക്കും വ്യത്യാസം വരും എന്നാണ് പറഞ്ഞിട്ടുള്ളത്.

🔹 വളഞ്ഞുപുളഞ്ഞ തും പൊട്ടിപ്പൊളിഞ്ഞ തും ആയ തോൽ  വാത ദോഷത്തിന് ആധിക്യം കൊണ്ട് ഉണ്ടാക്കുന്നവയാണ് ചിലപ്പോൾ അവയുടെ ഇലകളിൽ ചെറിയ കുരുക്കൾ പോലെ കാണപ്പെടാറുണ്ട്. ഇവയുടെ ചികിത്സയ്ക്കായി ഒരു പ്രത്യേക തരത്തിലുള്ള ജലത്തിന്റെ നിർമ്മിതിയും വൃക്ഷ ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്  കുണപ ജലം എന്നാണ് ഈ ജലം അറിയപ്പെടുന്നത് ഈ കുണപ ജലം ഉപയോഗിച്ച് പരിചരിച്ചാൽ വാത ദോഷത്തിന് പരിഹാരമാകും എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

🔹കുണപ ജലം

🔸 കൃത്യമായ അളവിൽ വെള്ളം തിളപ്പിച്ച് അതിൽ പന്നി മാൻ കാണ്ടാമൃഗം ചെമ്മരിയാട്, മുട്ടനാട് ഇവയുടെ മജ്ജ തിളപ്പിച്ചെടുക്കുന്നു.

🔸 അതിനുശേഷം ഇതിനെ മൺകലത്തിൽ ലേക്ക് മാറ്റി 15 ദിവസത്തോളം ചൂടുള്ള സ്ഥലത്ത് സൂക്ഷിച്ച് എടുത്ത് ഉണ്ടാകുന്ന പ്രത്യേകതരം ജലമാണ് കുണപ ജലം.

🔸 ഇത് സസ്യങ്ങളുടെ പരിപാലനത്തിനായി മണ്ണിന്റെ പോഷണത്തിന് കൂട്ടുന്നതിന് ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്

🔹 ഇതുകൂടാതെ ചെടികളെ മറ്റു കീടങ്ങളിൽ നിന്നും  സംരക്ഷണത്തിനായി പ്രത്യേകം ചില ചെടികൾ നടുന്നതിനായി പറഞ്ഞിട്ടുണ്ട്

🔸 ഉദാഹരണമായി

 വെളുത്തുള്ളി,മല്ലിയില, മഞ്ഞൾ ഇവയെല്ലാം കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

🔹വൃക്ഷങ്ങൾ കായ്ക്കാത്തിരിക്കുന്ന പക്ഷം അവയെ ആദ്യം ആയുധം കൊണ്ട് ചെത്തി ശോധനം ചെയ്ക്കയും പിന്നെ വിഴാലരിപ്പൊടിയും നൈയും കൂട്ടി കുഴച്ചത് കൊണ്ട് പുരട്ടി, തണുത്ത വെള്ളം കൊണ്ട് സേചനം ചെയ്ക്കയും വേണം.

🔹എല്ലാകാലത്തും ചെടിക്കൾ പുഷ്പിക്കാൻ എള്ളെണ്ണയും ,വിഴാലരിയും, കരിമ്പിൻ നീരും , ചാണകവും ചേർത്ത മിശ്രിതം ചെടിയുടെ വേരിൽ തളിച്ച് കൊടുക്കുക .

🔹കായം ചെടിയുടെ വേരിൽ പുരട്ടി നനുത്ത തുണികൊണ്ട് പൊതിഞ്ഞ് വെച്ചാൽ പൂവും കായും കൊഴിയുന്നത് തടയാം. 


🔹കള്ളിപ്പാൽ നെല് വയൽ ജലത്തിൽ ചേർത്താൽ കീടനിയന്ത്രണം സാധ്യമത്രേ .


🔹വയലിൽ കളനിയന്ത്രിക്കാൻ മഴക്കാലത്ത് എരിക്കിൻ ശിഖരങ്ങൾ ജലമൊഴുക്കും വഴിയിൽ പലതവണ വെയ്ക്കുന്നത് ഉത്തമമത്രേ.


🔹കായ്ക്കൾ ഉണ്ടായി അവ നശിച്ചുപോകയാണെങ്കിൽ മുതിര , ഉഴുന്ന്, ചെറുപയറ്, യവം, എള്ള് ഇവയുടെ പൊടി  നൈയിൽ കുഴച്ച് തേച്ച് തണുത്ത വെള്ളം കൊണ്ടു നനയ്ക്കണം. നൈയും, തണുത്ത വെള്ളവും കൂട്ടിയത് കൊണ്ട് നനയ്ക്കുന്നത് പൂവും കായുമുണ്ടാകുവാൻ എപ്പോഴും നല്ലതാണ്.


🔹ആടിൻ്റെയും, കുറിയാടിൻ്റെയും ചാണകം പൊടിച്ച പൊടി,യവത്തിൻ്റെ പൊടി , എള്ള്, പശുമാംസം, വെള്ളം ഇവയെല്ലാം കൂട്ടിച്ചേർത്ത് ഏഴുരാത്രി സൂക്ഷിക്കുക . ഈ വെള്ളം കൊണ്ട് സേചനം ചെയ്യുന്നതായാൽ , എത് വൃക്ഷങ്ങൾക്കും കായ്കളും ,പൂക്കളും വർദ്ധിക്കും. മത്സ്യ വെള്ളം കൊണ്ടു നനച്ചാൽ വൃക്ഷങ്ങൾ വേഗത്തിൽ വളരും ( വളരാത്ത വൃക്ഷങ്ങൾ വളരും ) . വിഴാലരി, അരി, മത്സ്യ മാംസം ഇവ കൂടിയത് ഉത്തമമായ വളമാകുന്നു. ഈ വളം എല്ലാ വൃക്ഷങ്ങൾക്കുമുണ്ടാക്കുന്ന എല്ലാ രോഗങ്ങളേയും ശമിപ്പിക്കുന്നതുമാണ്.

വൃക്ഷങ്ങൾക്ക് മുറിവേറ്റാൽ പേരാൽ തൊലിയും, അത്തിതൊലിയും, ചാണകവും, തേനും ,നൈയും ചേർത്തരച്ച് പുരട്ടുക്ക.

🔹വൃക്ഷങ്ങൾ തീപിടിച്ചാൽ മണ്ണും ,താമരയും ചേർത്ത മിശ്രിതം തേച്ച് , എള്ളെണ്ണയും സമം പഞ്ചാസാരയും, പാലും ചേർത്ത ജലം കൊണ്ട് നനയ്ക്കുക.

 ആധുനികമായി ഒരുപാട് വളർന്നിട്ടും ഉള്ള ശാസ്ത്രങ്ങൾ ഇതുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ വ്യത്യാസപ്പെട്ട് കാണാമെങ്കിലും ആ കാലത്തുള്ള സാധനസാമഗ്രികളും, മണ്ണും പ്രകൃതിയുമായി മനുഷ്യൻ എത്രത്തോളം ഒന്നായി ഇടപെട്ടിരുന്നു എന്നും പ്രകൃതിയെ നോവിക്കാതെ മനുഷ്യന്റെ നിലനിൽപ്പിന് സഹായകരമാകുന്ന രീതിയിൽ എന്തൊക്കെ ചെയ്യാമായിരുന്നു എന്നും ഒരുപാട് കാര്യങ്ങൾ ഈ കാലത്തുള്ള ആയുർവേദത്തിൽ നിന്നും നമ്മൾക്ക് പഠിക്കാനുണ്ട് .

800 കോടി ജനങ്ങൾ വസിക്കുന്ന ഇന്നത്തെ ഭൂമിയിൽ  വനനശീകരണത്തിന് പ്രകൃതിവിഭവങ്ങളുടെ നശീകരണത്തിനും ഒരുപാട് മുന്നിലേക്ക് വന്ന് ഈ കാലഘട്ടത്തിൽ വൃക്ഷ ആയുർവേദത്തിൽ പറഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങൾ ആധുനിക കാർഷിക ശാസ്ത്രത്തിന് പ്രയോജനപ്പെടുത്തുവാൻ സാധിക്കും. പഴമയുടെ നന്മയും ഉൾക്കൊണ്ടുകൊണ്ട് പുതിയ കാലത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ ഈ ഭൂമിയെ സംരക്ഷിക്കാനായി നമ്മൾ ഒരുപാട് കാലം ഒന്നും കാത്തിരിക്കേണ്ട.നമ്മൾക്ക് ഒരു ഭൂമിയെ ഉള്ളൂ, പകരംവെക്കാനില്ലാത്ത ആ പ്രകൃതിയെ നമ്മുടെ മാതാവിനെ നമ്മൾക്ക് സംരക്ഷിക്കാം.. ഈ ഭൗമ ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ ആയിരിക്കട്ടെ  വൃക്ഷായുർവേദം.

Till next topic..Namasthe..With love Anna Nathasha

@Dr Jayalakshmi Lenin(AnnaNathasha )

M.D(Ayu)/certified nature based solution for disaster and climate Resilence

In Medium :

https://link.medium.com/PK5Po8Werpb

Ref:

1928ൽ ശ്രീ. കെ.വാസുദേവൻ മൂസ്സത് എഴുതിയ ആയുർവേദം അഗ്നിപുരാണ തർജ്ജിമ എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തത് 🌀


🌀 പ്രശസ്തമായ വൃക്ഷായുർവേദ ഗ്രന്ഥങ്ങളുടെ പ്രധാനഭാഗങ്ങൾ തിരഞ്ഞെടുത്ത് കേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച വൃക്ഷായുർവേദം എന്ന പുസ്തകം ഇപ്പോൾ ലഭ്യമാണ് 🌀

Comments

Popular posts from this blog

വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 5

Powerful red tea.. Hibiscus tea

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2