എന്താണ് mindfulness??

 ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു പദമാണ് mindfulness.മാനസിക സംഘർഷങ്ങൾക്കും  വൈകാരിക പ്രശ്നങ്ങൾക്കും  ഡിപ്രഷനും ഒക്കെ ഈ കാലഘട്ടത്തിന്റെ  ഭീകരമായ അവസ്ഥകൾ ആയി മാറുന്നത്  പ്രധാനകാരണമാണ് mindfulness എന്ന വസ്തുതയുടെ അപര്യാപ്തതയാണ്



. ഒ ന്നിനും ഒരു ഒരു സമാധാനം  കിട്ടാതിരിക്കുക, ഒന്നില്ലെങ്കിൽ ഭൂതകാലത്തിന്റെ വേദനകൾ  തികട്ടി വരുന്നു അല്ലെങ്കിൽ ഭാവികാലം ഭൂതം പോലെ പൊങ്ങി വാ തുറന്നു നിൽക്കുന്നു ഇതല്ലാതെ വർത്തമാനകാലത്തിൽ ഓരോ നിമിഷങ്ങളും നമ്മൾ എത്ര  മനോഹാരിതയിൽ കൈകാര്യം ചെയ്യുന്നു...നാമറിയാതെ ഈ നിമിഷങ്ങൾ ഒക്കെ എത്ര വേഗമാണ്  നമ്മെ കടന്നുപോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ??

 ഈ നിമിഷം..അതിനെക്കുറിച്ചുള്ള ബോധം..അതിൽ ജീവിക്കാൻ നമുക്ക് എത്രപേർക്ക് സാധിക്കും... ഇന്നത്തെ ദിവസത്തിന്റെ തുടക്കം  മുതൽ ഈ നിമിഷം വരെ നാം ഓർക്കുന്നുണ്ടോ??

എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്? എന്തൊക്കെ കാര്യങ്ങൾ നമ്മൾ പഞ്ചേന്ദ്രിയങ്ങൾ വഴി തലച്ചോറിന്റെ പ്രവർത്തനങ്ങൾ വഴി കൈകാലുകൾ ഉപയോഗിച്ച്  ആസ്വദിച്ച് ചെയ്തത്  ഇക്കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  ഞാൻ ജീവിക്കാൻ തുടങ്ങിയാൽ  mindfulness എന്നാ പദത്തിൽ  എത്തിയെന്ന് പറയാം. രാവിലെ എണീറ്റ നിമിഷം..നാം കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്ന നിമിഷം... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിമിഷം... എല്ലാം ശ്രദ്ധയോടെ...ഞാൻ ചെയ്യുന്നുണ്ട്, ചെയ്യുന്നത് എന്തൊക്കെയാണ് ചെയ്യേണ്ടത്. എന്നുതുടങ്ങി ഏത് ചെറിയ കാര്യത്തിനും ശ്രദ്ധിച്ചുനോക്കൂ.. അപ്പോഴാണ് നാം ശരിക്കും ജീവിക്കാൻ തുടങ്ങുന്നത്, തനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയും, എന്തൊക്കെ കാര്യങ്ങളാണ് താൻ കൃത്യമായി ചെയ്യുന്നത്, എവിടെയൊക്കെയാണ് എനിക്ക് കുറവുകൾ ഉള്ളത്, ഏതൊക്കെയാണ് ഞാൻ പുതിയതായി പഠിക്കേണ്ടത്, തനിക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആണുള്ളത് തുടങ്ങി സന്തോഷമായി ജീവിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ഉണർന്നു വരുന്നതാണ്  യഥാർത്ഥത്തിലുള്ള മൈൻഡ് ഫുൾ നെസ്. ജീവിതത്തിൽ നന്ദി ഉണ്ടാവുക സന്തോഷം തോന്നുക സമാധാനം തോന്നുക.

നമ്മുടെ സന്തോഷവും സമാധാനവും കണ്ടെത്താനുള്ള വഴിയാണ് നാം നമുക്കായി നൽകുന്ന സമയം നമ്മെ അറിയുന്ന സമയം ഇങ്ങനെ നമുക്ക് അതിലേക്ക് എത്താം നമുക്ക് നോക്കാം നമ്മുടെ മനസ്സിലൂടെ ചിന്തയിലൂടെ നമ്മളെ രൂപപ്പെടുത്തിയ മൂല്യങ്ങളിലൂടെ നമുക്ക് നമ്മെ മനസ്സിലാക്കിയെടുക്കാൻ ഓരോ നിമിഷങ്ങളും തിരിച്ചറിഞ്ഞത് മണിക്കൂറുകളും ദിവസങ്ങളും വർഷങ്ങളും ആയി നോക്കി ജീവിച്ചു എന്ന് പറയണമെങ്കിൽ mindfulness കൂടിയേതീരൂ സന്തോഷമായാലും ദുഃഖമായാലും അത് അനുഭവിച്ചാൽ മാത്രമേ ജീവിതം പൂർണമാകൂ.

With love Anna Nathasha🙏🏻

Comments

Popular posts from this blog

World Book and Copyright Day

നമുക്കൊരുക്കാം മുറ്റത്തൊരു ഔഷധ തോട്ടം 1

How to develop a reading culture..tips and tricks