എന്റെ അച്ഛൻ എനിക്കയച്ച whats app കത്തുകൾ


എന്നും നന്മയുടെയും സാത്വികതയുടെയും മുഖമുദ്ര ആയ എന്റെ അച്ഛന് സമർപ്പിക്കുന്നു 🥰🙏🏻

No:1

 *ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട്  ചോദിച്ചു.*

 *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ   അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്...??*


 *ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ  എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* 

*കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ   നിങ്ങളുടെ അച്ഛന്റെ   ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.*


*ഞാൻ വിവാഹം കഴിഞ്ഞു  വരുമ്പോൾ  നിങ്ങളുടെ അച്ഛൻ   ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും  ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.*


 *പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി  നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഓടുകയായിരുന്നു.*


 *നമുക്ക്  ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ  വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. അച്ഛന്റെ  വിയർപ്പാണ് ഞാനും  നിങ്ങളും ഈ കുടുംബവും.*

,

*ആ മകൻ ഇതേ ചോദ്യം അവൻറെ അച്ഛനോടും  ചോദിച്ചു....*


*അച്ഛന്റെ   മറുപടി... മറ്റൊന്നായിരുന്നു ....*💖


 *നിങ്ങളുടെ അമ്മയുടെ ത്യാഗം അതെത്ര  എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ  അവൾ  സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. അവളുടെ ക്ഷമയും  സഹനവും ആണ് ഇന്ന് ഈ കുടുംബത്തെ ഇവിടെ വരെ എത്തിച്ചത്. അവൾക്കും  ഉണ്ടായിരുന്നു ഇഷ്ടങ്ങൾ സ്വപ്നങ്ങൾ അതെല്ലാം വേണ്ടെന്നു* *വയ്ക്കുകയായിരുന്നു  എനിക്കും നിങ്ങൾക്കും വേണ്ടി....💖 *നമ്മുടെ കുടുംബത്തിന് വേണ്ടി* 💖..

 *എൻറെ വരവുകൾ അറിഞ്ഞ്  അവൾ  ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം  ഉള്ളത്* *അല്ലാതെ💝... അങ്ങനെ അവൾ എന്നോട് ചേർന്ന് നിങ്ങൾക്ക് വേണ്ടി  പൊരുതുകയായിരുന്നു ... അവളെക്കാൾ ത്യാഗം ഒന്നും എനിക്കില്ല...*

*ആ മകൻ അവൻറെ  സഹോദരങ്ങളോട് പറഞ്ഞു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ് ...* 

*💖അച്ഛന്റെ  ത്യാഗം  മനസ്സിലാക്കുന്ന അമ്മയും  അമ്മയുടെ ത്യാഗം  മനസ്സിലാക്കുന്ന അച്ഛനും 💖 അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്....*

*മാതാപിതാക്കൾ  രണ്ടല്ല അവർ ഒരു കിരീടത്തിലെ രണ്ടു പൊൻതൂവലുകൾ ആണ്.💖💝🌷😍😘..*

Credit :What's app

With love Annanathasha 🙏🏻


Comments

Popular posts from this blog

വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 5

Powerful red tea.. Hibiscus tea

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2