വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 4

Plant 04
കറിവേപ്പില
BN:Murraya Koenigi 
Fam:Rutaceae





നമ്മുടെ പാചകത്തിലെ ഒഴിച്ചുകൂടാൻ ആകാത്തതും എന്നാൽ  പാചകത്തിനുശേഷം തിരിഞ്ഞു നോക്കാൻ മടിക്കുകയും ചെയ്യുന്ന ഒരു ചെടിയാണ് കറിവേപ്പ് . നൂറ്റാണ്ടുകളായി നമ്മൾ കറിവേപ്പില പാചകത്തിനായി ഉപയോഗിക്കുന്നുണ്ട് എന്നാൽ തീൻമേശയിൽ എത്തുമ്പോൾ  കറിവേപ്പില എടുത്ത് നേരെ എച്ചിൽ പാത്രത്തിൽ ഇടുന്നു.

 എന്താണ് കടുകു വറുത്തെടുക്കുക എന്ന വസ്തുതയുടെ ശാസ്ത്രീയ വശം എന്നറിയാമോ തിളക്കുന്ന എണ്ണയിലേക്ക് കടുകുനോടൊപ്പം ചേർക്കുന്ന കറിവേപ്പിലയിലെ ജീവകം പൂർണമായും എണ്ണയിൽ ലയിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ പൂർവികർ കടുക് വറുത്ത കറിയിലെ കറിവേപ്പില എച്ചിൽ പാത്രത്തിലേക്ക് എറിയുന്നത്. ഇതൊക്കെ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ മനസ്സിലാക്കിയത് കൊണ്ടായിരിക്കാം അവർ അത് ചെയ്തിരുന്നത് എന്നാൽ നമ്മൾ പാരമ്പര്യമായി അതിനെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കറിവേപ്പിലയ്ക്ക് ഇത് കൂടാതെ തന്നെ ഒട്ടനവധി ഔഷധഗുണങ്ങൾ ഉണ്ട്.

 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിരമായി കാണുന്ന നമ്മുടെ കറിവേപ്പിലയുടെ ശാസ്ത്രീയ നാമം മുറിയ കുറിഞ്ചി എന്നാണ്. റൂട്ട് എസി സസ്യകുടുംബാംഗമാണ് ഇത്. സുഗന്ധിയായ വേപ്പ് എന്ന അർത്ഥത്തിൽ സംസ്കൃതത്തിൽ ഈ സസ്യത്തിന് സുരഭിനിംബ എന്ന പറയുന്നു.

 സാവധാനം വളരുന്ന ഒരു ചെറിയ വൃക്ഷമാണ് കറിവേപ്പില അഞ്ചുമുതൽ 6 മീറ്ററോളം ഉയരം വയ്ക്കും തവിട്ട് നിറവും ഇലകൾക്ക് സുഗന്ധവും ഉണ്ട്ഇലകൾ അടങ്ങിയിരിക്കുന്ന ബാഷ്പശിലമുള്ള ഒരു തൈലം ആണ് ഈ സുഗന്ധത്തിന് കാരണം. കുലകൾ ആയി കാണപ്പെടുന്ന ചെറു പൂക്കളും പച്ച മുത്തുകൾ പോലെ കൂട്ടമായി കാണുന്ന ഫലങ്ങളും ഉണ്ട് പഴുത്ത കായ് വീണാണ് തൈകൾ കിളിർക്കുന്നത്.

 വളർത്തിയെടുക്കുന്നതിനുള്ള ആദ്യഘട്ടത്തിൽ മാത്രം കുറച്ച് കൂടുതൽ പരിചരണം ആവശ്യമാണ് എന്നതൊഴിച്ചാൽ വർഷങ്ങളോളം നിൽക്കുന്ന ഒരു വൃക്ഷമാണ് കറിവേപ്പ്. പൊതുവേ കീടബാധയൊന്നും കാണാറില്ല ചെറിയ പച്ചപ്പുഴുക്കൾ ഇലകളിൽ ചിലപ്പോൾഉണ്ടാകാറുണ്ട്.ചുരുക്കത്തിൽ കറിക്ക് ദിവ്യമായ മണവും രുചിയും നൽകുന്ന ഔഷധവും ആഹാരവുമായ കറിവേപ്പില നമ്മുടെ വീട്ടുമുറ്റത്ത്  ഏറ്റവും അത്യാവശ്യമായ ഒരു മരം തന്നെയാണ്.

 ഔഷധ രീതികൾ:
  •  ദഹനക്കേടിന് കറിവേപ്പില മോരിൽ അരച്ച് കലക്കി കഴിക്കാറുണ്ട്

  •  മഞ്ഞളും കറിവേപ്പിലയും അരച്ച് പുരട്ടിയാൽ വിഷജന്തുക്കൾ കടിച്ചാൽ പ്രതിവിധിയാണ്.
  •  കറിവേപ്പില പച്ചമഞ്ഞളും അരച്ചു പുരട്ടിയാൽ കാൽ വിണ്ടുകീറലിന് ഉപയോഗിക്കാം.
 ഇതുകൂടാതെ വയറിലുള്ള എല്ലാ അസുഖങ്ങൾക്കും ഗ്യാസ്ട്രബിൾ അതിസാരം തുടങ്ങിയ ബുദ്ധിമുട്ടുകൾക്കും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്.

Till next plant 

Namasthe 🙏🏻

With love AnnaNathasha

Dr. Jayalakshmi. V/Ayurvedic M. D/Health writer

https://linktr.ee/annanathasha

https://www.facebook.com/jdrjayalakshmivijayanlenin/

For my english newsletters:

https://annanathasha.substack.com/


Comments

Popular posts from this blog

വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 5

Powerful red tea.. Hibiscus tea

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2