ഞാറ്റുവേല



🌿 ഞാറ്റുവേല 🌿

 🖊️ഞായർ അഥവാ 'സൂര്യ'ൻ്റെ 'വേല' (വേള) എന്നാണ് 'ഞാറ്റുവേല' അര്‍ത്ഥമാക്കുന്നത്. 'ഞായറ്റുവേല' ലോപിച്ചാണ് ഇന്നത്തെ 'ഞാറ്റുവേല' ആയി മാറിയത്.

🖊️സൂര്യരാശിചക്രത്തിലെ (സോഡിയാക് - zodiac) ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്.

🖊️സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു.

🖊️ഒരു വര്‍ഷത്തില്‍ 27 ഞാറ്റുവേലകള്‍ ആണുള്ളത്

🖊️തിരുവാതിര ഞാറ്റുവേല

🔹മലയാളി നെഞ്ചോടുചേര്‍ത്തുവച്ച ഞാറ്റുവേലയാണ് 'തിരുവാതിര'. '

🔹തിരുവാതിര ഞാറ്റുവേല തിരമുറിയാതെ പെയ്യണം' എന്നും പഴചൊല്ലുണ്ട്.

🔹ഏഴര ദിവസം മഴയും ഏഴര ദിവസം വെയിലുമായി തിരുവാതിര മലയാളത്തെ സമ്പമാക്കുന്നു.

🔹മഴയും വെയിലും സമമായി കിട്ടുമെന്നതാണ്തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും” എന്ന പഴഞ്ചൊല്ലിന് ആധാരം

🔹27 ഞാറ്റുവേലകളിൽ ഒന്ന് മാത്രമാണ് 'തിരുവാതിര ഞാറ്റുവേല'.

🔹അശ്വതി തുടങ്ങി രേവതി വരെ ഉള്ള, 27 നാളുകളുടെ (നക്ഷത്രങ്ങളുടെ മലയാള പേരില്‍ ) പേരാണ്‌ നൽകിയിരിക്കുന്നത്.

 ഞാറ്റുവേലയുടെ പ്രാധാന്യം :

🌍കൃഷിയെ സംബന്ധിച്ചിടത്തോളം ഞാറ്റുവേല വളരെ പ്രധാനപ്പെട്ട ഒന്നാണ്.

🖊️തിരുവാതിര ഞാറ്റുവേലയാണ്‌ കുരുമുളക് നടുന്നതിന്‌ ഏറ്റവും യോജിച്ച സമയം. (കുരുമുളക

🖊️പരമ്പരാഗത വൈദ്യന്മാര്‍ തിരുവാതിര ഞാറ്റുവേലയില്‍ പെയ്യുന്ന മഴവെള്ളം ശേഖരിച്ചുവച്ചിരുന്നു; മരുന്നുണ്ടാക്കാന്‍ ആണിത്. 🖊️'ഏലംകെട്ട്' എന്നൊരു രീതിയുണ്ടായിരുന്നു, വളരെ ലളിതമായ ജലസംഭരണ വിദ്യ. വെളുത്ത മുണ്ടിന്റെ നാലുവശവും കുറ്റികളില്‍ ഉറപ്പിച്ച് മഴവെള്ളം ശേഖരിക്കു രീതിയാണത്.

🖊️ഔഷധ നിര്‍മാണത്തിനാണ് ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചിരുത്. മനുഷ്യനും മൃഗങ്ങള്‍ക്കും 'ദേഹരക്ഷ' ചെയ്യുതിന് ആയൂര്‍വ്വേദം വിധിച്ചിരിക്കു കാലം കൂടിയാണ് ഇത്.

അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടർ പഴമകക്കാർ ഉണ്ടാക്കിയിരുന്നു.

ജൂണ്‍ 21 / 22 മുതൽ (ഈ വർഷം ജൂൺ 22 മുതൽ ) ജുലൈ 3 വരെ യുള്ള കാലയളവായിരുന്നു 'തിരുവാതിര ഞാറ്റുവേല'. 

🖊️തിരുവാതിരയില്‍ വിതയ്ക്കുന്ന വിത്തുകള്‍ ചെറുകിളികളെ ആകര്‍ഷിക്കുമെന്നതിനാല്‍ കൃഷീവലന്മാർ ജാഗ്രത പുലർ‍ത്തിയിരുന്നു. അങ്ങനെ നമുക്ക് കിളിയാട്ടു പാട്ടുകളുമുണ്ടായി.

🖊️ഞാറ്റുവേലയുമായി ബന്ധപ്പെട്ട കൃഷി ചൊല്ലുകൾ: 


01. മകയിരം മദിച്ചു പെയ്യും.

02. തിരുവാതിര ആദ്യം തെളിഞ്ഞാല്‍ പോക്കിനുമഴ

03. വിത്ത്‌ ഭരണിയിലിടണം.

04. കാര്‍ത്തിക കാലില്‍ കാക്കക്കാല്‍ നനഞ്ഞാല്‍ മുക്കാലില്‍ മുക്കും.

05. രോഹിണിക്കപ്പുറം അധികം വിത വേണ്ട

06. പുണർതത്തിൽ പുകഞ്ഞ മഴ

07. പുണര്‍തം പുഴി തെറിപ്പിക്കും

08. ചോതി പെയ്താല്‍ ചോറുറച്ചു.

09. ചോതി വര്‍ഷിച്ചാല്‍ ചോറിനു പഞ്ഞമില്ല.

10. പൂയം ഞാറ്റുവേലയില്‍ പുല്ലും പൂവണിയും.

11. തിരുവാതിര ഞാറ്റുവേലയിൽ തിരുമുറ്റത്തും തുപ്പാം.

കടപ്പാട്

So that's all for today

Namasthe🙏🏻



Comments

Popular posts from this blog

വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 5

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2

അന്താരാഷ്ട്ര യോഗാദിനം