വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 3


Plant 03

Mimosa pudica



 

ഒരിക്കൽ ഒരു Koreyan വീഡിയോ You tube ൽ കാണിച്ചപ്പോൾ അവർ കാണിച്ചു തന്ന ഒരു ചെടി ഉണ്ട്. കുഞ്ഞു ചെടിച്ചട്ടിയിൽ മുള്ളുകളോട് കൂടിയ തൊട്ടാൽ ചുരുങ്ങിപ്പോകുന്ന pink പൂക്കളു ണ്ടാകുമെന്ന് പറഞ്ഞ ചെടി, മറ്റൊന്നുമല്ല നമ്മുടെ തൊട്ടാവാടി. അതെ നമ്മൾ പൂച്ചട്ടിയിൽ വയ്ക്കാൻ ഓർക്കാത്തതും മറ്റു നാട്ടുകാർ തട്ടി എടുക്കുന്നതുമായ മറ്റൊരു അത്ഭുത മരുന്ന്. ലജ്ജവതി എന്നാണ് സംസ്‌കൃത നാമം.

പ്രത്ത്യേകിച്ചു പരിചരണങ്ങളുടെ ആവശ്യമൊന്നും ഇല്ല, ഒരു ചട്ടിയിൽ മനോഹരമായി വെട്ടി പൂക്കളോട് കൂടി ഒരുക്കി നിർത്താം. കെട്ടിതൂക്കി നിർത്തിയാൽ കൂടുതൽ മനോഹരമാകും.

കുട്ടികൾക്കുണ്ടാകുന്ന പൊടി allergy, ശ്വാസം മുട്ടൽ, skin allergy ഇവക്കു ഉത്തമമായ മരുന്നാണ്. തൊട്ടാവാടി ചേർത്ത എണ്ണ, കുളിക്കുന്ന വെള്ളത്തിൽ തിളപ്പിച്ച്‌, നീര് തേക്കൽ ഇവയെല്ലാം ചർമ്മ രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്.

പ്രമേഹം, പ്രമേഹം കുരുക്കൾ, മുറിവുകൾ, വിഷ ജന്തുക്കൾ കടിക്കുക ഇവക്കെല്ലാം തൊട്ടാവാടി മറുമരുന്നാണ്.


എല്ലാ ഔഷധങ്ങളിലും തൊട്ടാവാടി സമൂലമാണ് ഉപയോഗിക്കുക.ഇതിന്റെ നീര് കയ്പ്പുള്ളതാണ്. ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ കൂടിയതാണ്. എങ്കിൽ ഉടൻ തന്നെ ഒരു തൊട്ടാവാടി ചെടി വീട്ടുമുറ്റത്തു നാട്ടോളൂ, കൗതുകവും ഒപ്പം ഔഷധ മൂല്യവും ചേർന്ന് വന്നുകൊള്ളും.

Till next plant 

Namasthe 🙏🏻

With love AnnaNathasha

Dr. Jayalakshmi. V/Ayurvedic M. D/Health writer

https://linktr.ee/annanathasha

https://www.facebook.com/jdrjayalakshmivijayanlenin/

For my english newsletters:

https://annanathasha.substack.com/








Comments

Popular posts from this blog

WHAT IS GEOGRAPHICAL INDICATION AND WHAT IS ITS IMPORTANCE

World Book and Copyright Day

Way to a quick refresh.. ☕️