വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 2

വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം part 01

Pant:02

മൈലാഞ്ചി

Plant Lawsonia inermis,

Family :Lythraceae



 റംസാൻ രാവുകളിലും ഒപ്പനപ്പാട്ടുകളിലും അറബി നാട്ടിന്റെ സൗന്ദര്യത്തിലും  കല്യാണ നിറങ്ങളിലും ദേശത്തിനും കാലത്തിനും ജാതി മത ഭേദമില്ലാതെ നിറഞ്ഞു നിൽക്കുന്ന സസ്യമാണ് മൈലാഞ്ചി.പ്രകൃതിയുടെ സ്വന്തം സൗന്ദര്യവർദ്ധക വസ്തുവാണ് മൈലാഞ്ചി. ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മൈലാഞ്ചിക്ക് സൗന്ദര്യദായിനിപട്ടം നൽകിയിട്ടുണ്ട്.

ഒരു പരിചരണവും ആവശ്യമില്ലാതെ കേരളത്തിലെ എല്ലായിടത്തും സമൃദ്ധമായി വളരാൻ ശേഷിയുള്ള കുറ്റിച്ചെടിയാണ് മൈലാഞ്ചി ശാഖോപശാഖകൾ ആയി രണ്ട് മീറ്ററോളം ഉയരത്തിൽ വളരും കൊച്ചി മലബാർ മേഖലകളിൽ വേലി കെട്ടുവാനായി പണ്ട് ഇത് ഉപയോഗപ്പെടുതാറുണ്ടായിരുന്നു.മൈലാഞ്ചി സൗന്ദര്യം കൂട്ടുവാൻ മാത്രമല്ല ത്വകുരോഗം ശമിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കാം.

 ഇന്ന് പരസ്യങ്ങൾ കാണുന്ന മിക്ക സൗന്ദര്യവർദ്ധക അല്ലെങ്കിൽ മുടിയുടെ അഴകിനായി ഉപയോഗിക്കുന്ന  ഉൽപ്പന്നങ്ങളുടെ എല്ലാം ഒരു പ്രധാന ചേരുവയായി ഹെന്ന അഥവാ മൈലാഞ്ചിയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഹിന്ദി ബംഗാളി ഭാഷകളിൽ മെഹന്തി എന്നും തമിഴിൽ ഐബണം എന്നുമാണ് മൈലാഞ്ചി അറിയപ്പെടുന്നത്. സംസ്കൃതത്തിൽ മതയന്തിക രാഗാങ്കി എന്നീ പേരുകളാണ് പൊതുവായി അറിയപ്പെടുന്നത്.

 മൈലാഞ്ചിയുടെ വിത്ത് വീണാണു തൈകൾക്കിളർക്കുന്നത് ചെറിയ ഇലകളും,കുല കുലയായ കാണപ്പെടുന്ന പൂക്കളുമാണ് ഇതിനുള്ള ത് മൈലാഞ്ചിയുടെ പൊടിയും പല പേരുകളിൽ വിപണിയിൽ ലഭിക്കും. പേസ്റ്റ് രൂപത്തിൽ കിട്ടുന്ന മൈലാഞ്ചി കോണുകളാണ്  കല്യാണത്തിന് കൈകാലുകളിൽ മനോഹരമായ ഡിസൈനുകൾ ഇടനായി ഉപയോഗിക്കുന്നത്.

 ത്വക്ക് മുടി നഖം എന്നിവയുടെ സൗന്ദര്യം കൂട്ടാൻ ആണ് ഈ സസ്യം പ്രധാനമായും ഉപയോഗിക്കുന്നത് എങ്കിലും മഞ്ഞപ്പിത്തം മാറാനായി നാടൻ ചികിത്സാരീതിയിൽ ഇത് നിലവിലുണ്ട്. അതുകൊണ്ടുതന്നെ വേലിപ്പടർപ്പുകളിൽ സമൃദ്ധമായി വളരുന്ന മൈലാഞ്ചിയെ കൂടി ഇനി നമ്മുടെ മുറ്റത്തെ ഔഷധസസ്യങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുനടാം.

Till next plant 

Namasthe 🙏🏻

With love AnnaNathasha

Dr. Jayalakshmi. V/Ayurvedic M. D/Health writer

https://linktr.ee/annanathasha

https://www.facebook.com/jdrjayalakshmivijayanlenin/

https://annanathasha.substack.com/




Comments

Popular posts from this blog

വീട്ടുമുറ്റത്തൊരു ഔഷധ തോട്ടം 5

Powerful red tea.. Hibiscus tea

എന്റെ അച്ഛൻ എനിക്കയച്ച whats app kattukal 2